ഏകാന്ത ചിന്തകൾ - 240

ഏകാന്ത ചിന്തകൾ - 240


"തിളക്കം നിനക്കാണ്"

ആരും സംശയം കാട്ടുകയാലും
നീ തിളങ്ങേണം നക്ഷത്രമെന്ന പോലെ
നീ ഉള്ളിലെ വെളിച്ചമാകുന്നു
ആലസ്യങ്ങൾക്കൊരു മറുപടി!

നിഴലുകൾ നിന്നിൽ ചോദ്യങ്ങൾ തീർക്കട്ടെ
നീ യാഥാർഥ്യമായി നിലക്കട്ടെ
വജ്രമാകുമ്പോൾ കല്ലും സംസാരിക്കും
തിളക്കം മാത്രം ഒറ്റ മറുപടി!

വീണ്ടും വീണ്ടും സ്വർണ്ണം പരിശോധിക്കപ്പെടും
എന്നാലും അതിന്റെ തരം മറയില്ല
അത് ഒരിക്കലും തളരുന്നില്ല,
സത്യസന്ധതയിൽ ഉറച്ചുനിൽക്കും!

പരീക്ഷണങ്ങൾ വന്നാലും നീ ചിരിച്ചീറി
ആത്മാഭിമാനത്തിൻ സ്വരം ഉയർത്തീ
വാക്കുകൾ കാറ്റുപോലെ പറക്കട്ടെ
നീ പർവ്വതംപോലെ ഉറപ്പായിരിക്കട്ടെ!

ജീ ആർ കവിയൂർ
29 06 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ