അച്ഛൻ – ഒരു നിഴലായ കരുത്ത്

അച്ഛൻ – ഒരു നിഴലായ കരുത്ത്

മൌനത്തിൽ മറഞ്ഞ ഒരു പകർച്ചയായിരുന്നൂ
കരച്ചിലിന് മുൻപേ കാത്തിരിപ്പിൻ മൃദുവായ സ്പർശം
വാക്കുകൾ ഇല്ലെങ്കിലും മുഴങ്ങുന്ന കരുണ
അച്ഛൻ – നീയൊരിക്കലുമാകാത്തൊരു ചോദ്യമാണ്

രാവുകൾ കടന്നു പോകുമ്പോൾ
കണക്കുകൂട്ടിയ സ്വപ്നങ്ങൾ നിന്‍ ചുണ്ടുകളിൽ
ഉറക്കമില്ലാതെ കാത്തിരുന്ന നീ
കിനാവായി ഞാൻ വളരുമ്പോൾ

വായ്പയുടെ ഗന്ധത്തിൽ ചായം പിടിച്ച കൈകൾ
എങ്കിലും ഒരു കരൾത്തണലാണ്
ജീവിതത്തിന്‍റെ വഴികളിൽ
നിഴലായി നിന്റെ സാന്നിധ്യം

ഒരു ചിരിയ്ക്ക് പിന്നിലെ സംയമനങ്ങളും
കഠിനതയ്ക്കുള്ള അകമുറ്റ പകൽ നേരങ്ങളും
അച്ഛനെന്ന വാക്കിന് അരുതാത്ത വേദന
പക്ഷേ അതേ വാക്ക് തന്നെ – എന്റെ സേനാധിപൻ!

ജീ ആർ കവിയൂർ
16 06 2025 

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “