കഥകളി – ഒരവതരണം

കഥകളി – ഒരവതരണം



നിശബ്ദമായ അരങ്ങിൽ
കത്തും വിളക്കിൻ മുന്നിൽ
കഥകളിയുടെ തുടക്കം കുറിക്കാൻ
നടനായ് മാറാൻ പല വർഷങ്ങൾ
കഠിന പരിശീലനം വേണം
മെയ് വഴക്കവും ഗുരു മുഖത്ത് നിന്ന്
പദം മുതൽ വേഷം വരെ
മനസ്സിലാവണം താളം!

ആദ്യം കണ്ണ് കണ്ടെത്തും വഴികൾ,
പിന്നെ മുഖം പറയും കഥ,
ശരീരഭാഷ അക്ഷരമായി പഠിക്കും
നടനത്തിന്റെ ഓരോ നിലകൾ 

മലയാഴ്മയുടെ സംഗീതത്തിൽ
ജീവനം പകരും ഈ കലയിൽ,
വാദ്യങ്ങളുടെ പേരുക്കത്തിൽ
മനസ്സാകെ അവതരിക്കുന്ന
പാതയും വേണം, ഭാവവും വേണം!

കണ്ണുകൾ മുമ്പെ എത്തും അരങ്ങിൽ,
ശരീരം ചുവടുമാറും താളങ്ങളോടെ,
മനസ്സിനു മുന്നിൽ തെളിയുന്നത്
നിശബ്ദമായൊരു ഭാവസാക്ഷ്യം!

പച്ചയും ചുവപ്പും കത്തിയും ചേർന്നുറഞ്ഞ
കലയുടെ ഒരു കണ്ണാടിയാകുന്നു അരങ്ങ്
കഥയും കഥാപാത്രവും പകർന്നുവയ്ക്കുന്ന
അഭിനയത്തിന്‍റെ അഗ്നിശിഖ!

ജീ ആർ കവിയൂർ
16 06 2025 

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “