പടരുന്ന ആനന്ദം
പടരുന്ന ആനന്ദം
(ജീ ആർ കവിയൂർ
28•06•2025)
ആനന്ദത്തെ കുറിച്ച് പറയുമ്പോൾ
ആനന്ദം മനസ്സിൽ നിന്നു നിലനിൽക്കും.
ഇത് ചെറുവെളിച്ചമല്ല ഒരു തുടക്കം,
ഒരു സൂര്യനാണ്, ചന്ദ്രനെ ഉണർത്തുന്ന.
മെഴുകുതിരി അല്പകാലം ദഹിക്കും,
അപ്പോൾ വെളിച്ചം ഒതുങ്ങിയേ തീരും.
പക്ഷേ ജ്ഞാനം കാട്ടുതീപോലെ പടരും,
ഒളിച്ചിരിക്കില്ല, എല്ലായിടത്തും എത്തും.
ജ്യോതിയായ് പകരുന്നു, ഒറ്റക്കല്ല തീ പടരുന്നത്,
ആളുകളെ ഉണർത്താൻ മതിയാവും ജ്ഞാനം.
ഹൃദയങ്ങൾ ഒന്നിച്ചാൽ തെളിയും പാത,
ആനന്ദം ഒഴുകും മഹാസമുദ്രം പോലെ.
ശ്രീ ശ്രീ ഗുരുദേവിന്റെ സന്ദേശത്തിൽ നിന്നൊരു പ്രചോദനം
Comments