വായന - പാഠങ്ങളുടെയും പുസ്‌തകങ്ങളുടെയും പാട്ട്

പാഠങ്ങളുടെയും പുസ്‌തകങ്ങളുടെയും പാട്ട്

വായിക്കണം, വായിക്കണം, ഓരോ ദിവസവും വായിക്കണം,
ഹൃദയത്തിൽ, മനസ്സിൽ പുത്തൻ വെളിച്ചം പകരണം.
സഹായി ആരുമില്ലായാൽ, പുസ്‌തകങ്ങൾ കൂട്ടായി,
ജീവിതയാത്ര വഴികളിൽ, വഴികാട്ടിയാവുന്നു ഉജ്ജ്വലമായി.


പുസ്‌തകങ്ങൾ തുറക്കുന്നു, ചിന്തയുടെ പുതു പാതകൾ,
കഥകളിലൂടെ വിചാരം, ചിന്തകളുടെ ഭാവതലങ്ങളിൽ.
ബാല്യത്തിൽ കളിയാക്കുക, യൗവനത്തിൽ കനിവാക്കുക,
മുതിർന്നവർക്ക് , സ്നേഹിതരാകുന്നു  വാത്സല്യമാകുന്നു

ഓരോ വായനയും, പുതിയ ലോകം തുറക്കുന്നു,
ചിന്തയും സ്വപ്നവും ചേർന്ന്, മനസ്സിൽ പൂക്കൾ വിരിയുന്നു.
വായിക്കൂ നാം അതിജീവിക്കാൻ, ഒരൊറ്റ വാക്കും കൈവിടാതെ,
വായന മാത്രം അല്ല, ജീവിതത്തിന്റെ ഹൃദയമാണ്.

ജീ ആർ കവിയൂർ
07 06 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ