ശ്രീരാമദൂതാ പാഹിമാം
ശ്രീരാമൻ തൻ നാമം നിത്യം
ശ്രുതിയോടെ ജപിക്കും
ശ്രീയെഴും ദേവാ ഹനുമതെ
ശ്രയസ്സോടെ തൃക്കവിയൂർ
മരുവും ശ്രീരാമദൂതാ പാഹിമാം
ജയ് രാം ശ്രീറാം ജയ് ജയ് രാം
ജയ് രാം ശ്രീറാം ജയ് ജയ് രാം
വായുവിന് പുത്രനായ് വിളങ്ങും ബാലൻ
സൂര്യനെ ഗുരുവാക്കി ആദിത്യപഥം ചേർന്നു
വജ്രായുധം ഹനുവിലെറ്റു മുറിഞ്ഞത് മുഖംത്താലേ ഹനുമാനായ് മാറിയതും
ജാമ്പവാൻ തൻ പുണ്യമൊഴികൾ കേൾക്കേ
തന്നിലെ ശക്തി മനസ്സിലായി
കടൽ ചാടി കടന്ന വീരാ
ജയ് രാം ശ്രീറാം ജയ് ജയ് രാം
ജയ് രാം ശ്രീറാം ജയ് ജയ് രാം
ലങ്കയിലെ അശോകവനതിലേത്തി
സീതാമാതാവിന് ആശ്വസം നൽകി
ആനന്ദമുഴക്കം മുഴങ്ങി ദിക്കുകൾ
രാക്ഷസ കിംകരന്മാർ ഭീതിയിലായി
അഗ്നിമയമാക്കി പാപലങ്കയെ
കപിവരൻ കൊണ്ടുവന്നത് മുദ്ര
രാമന്റെ ദുഃഖമകറ്റിയതല്ലോ!
ജയ് രാം ശ്രീറാം ജയ് ജയ് രാം
ജയ് രാം ശ്രീറാം ജയ് ജയ് രാം
യുദ്ധഭൂമിയിൽ ഗാഥകളെഴുതിയ വീരൻ
ശ്രീരാമ പട്ടാഭിഷേകത്തിൽ സാക്ഷ്യമായി
കൈകൂപ്പി സേവകനായി നില്ക്കുന്നു
ഭൂമിയിൽ ചിരഞ്ജീവിയായി സഞ്ചരിക്കുന്നവൻ
ഭക്തരെ രക്ഷിക്കുന്ന പഞ്ചമുഖിയാം ഹനുമാനേ കൈതൊഴുന്നെൻ
ജയ് രാം ശ്രീറാം ജയ് ജയ് രാം
ജയ് രാം ശ്രീറാം ജയ് ജയ് രാം
ശ്രീരാമൻ തൻ നാമം നിത്യം
ശ്രുതിയോടെ ജപിക്കും
ശ്രീയെഴും ദേവാ ഹനുമതെ
ശ്രയസ്സോടെ തൃക്കവിയൂർ
മരുവും ശ്രീരാമദൂതാ പാഹിമാം
ജീ ആർ കവിയൂർ
05 06 2025
Comments