കണ്ണാ...
കണ്ണാ...
പല്ലവി:
കാത്തിരുന്ന് കണ്ടേൻ,
കായാമ്പു പൂവിന്റെ പുഞ്ചിരി —
കണ്ണുനിറഞ്ഞ് കണ്ടേൻ,
കരളിൽ സുഖം പകരുന്നുവല്ലോ,
അനുപല്ലവി 1:
കേട്ടേൻ ഞാൻ കേട്ടേൻ,
കദനം മാറ്റും നിൻ
മുരളി നാദം —
കാതിനു പീയൂഷമാർന്ന,
കലർപ്പില്ലാ സംഗീതം —
അനുപല്ലവി 2:
കണ്ണാ, നീയുണ്ണും
കൽക്കണ്ട രുചിയുള്ള,
കറുത്ത പുള്ളി ചേലുള്ള
പൈമ്പാലിൽ തീർത്ത
പായസമുണ്ടുന്നെറിയുന്നു,
നിൻ രുചി മധുരം,
അനുപല്ലവി 3:
കണ്ണാ, നിനക്ക് അർപ്പിക്കും
പൂക്കളുടെ മൃദുലതയും,
ഗന്ധവും ചേർത്തുമറിയുന്നു
നിൻ സാമീപ്യം —
അനുപല്ലവി 4
കണ്ണടച്ചാൽ കാണും പോലെ,
കാതിൽ കേൾക്കുമാറും പോലെ,
കദനങ്ങൾ മാറുവാനായ്
പണ്ട് കലർപ്പില്ലാതെ —
അർജുനനു ദിവ്യരൂപം
കാട്ടിയും കേൾപ്പിച്ചും
കൊടുത്തില്ലേ ജ്ഞാനഗീതം?
കണ്ണാ... കണ്ണാ... കണ്ണാ...
ജീ ആർ കവിയൂർ
17 06 2025
Comments