വിരഹ നോവ് ( ഗസൽ)
വിരഹ നോവ് ( ഗസൽ)
ഹിന്ദുസ്ഥാനി ഗസൽ നിയമം പാലിച്ച് കൊണ്ട് മലയാളത്തിൽ
ഗസൽ
പാടാമൊരു വരി ഞാൻ നിനക്കായ്
ഒടുവിൽ ചുരുക്കുന്നു ഈ വിരഹനോവു മായ്
മിഴികളിൽ നിറയും തിളക്കം
മനസ്സിൽ മായിച്ചുപോയ വിരഹനോവുമായ്
മന്ദാരപൂക്കൾ തിരമാലയോരത്ത്
മഴവില്ല് പോലെ വിടരും വിരഹനോവുമായ്
ആതിര രാവുകൾ ഒന്നിച്ചു പാടിയ
ശ്രുതികളിൽ ഉണരുമീ വിരഹനോവുമായ്
കണ്ണീരിന്റെ കിനാവിൽ വീണു നീ പോയപ്പൊഴും
ശബ്ദം പറഞ്ഞു നീയെന്റെ വിരഹനോവുമായ്
‘ജീ ആർ’ തനിമയിൽ താനൊരു കിനാവായ്
പാടുന്നു രഹസ്യമായി വിരഹനോവുമായ്
ജീ ആർ കവിയൂർ
09 06 2025
Comments