ഗസൽ — "ഇപ്പോൾ വാദ്യങ്ങളും പാട്ടുകളും മൌനമാണ്"
ഗസൽ — "ഇപ്പോൾ വാദ്യങ്ങളും പാട്ടുകളും മൌനമാണ്"
ഇപ്പോൾ വാദ്യങ്ങളും പാട്ടുകളും മൌനമാണ്,
സ്നേഹത്തിനൊപ്പമായ് നടന്നവരുടെ ഓർമ്മ മൌനമാണ്।
കലയുടെ വഴികളിൽ നടന്നവർ ഗാനം സമ്മാനിച്ചു .
ഓർമ്മകൾക്ക് മന്ദഹാസം നിറയുമ്പോൾ, ഉള്ളിൽ മൌനമാണ്।
ശൂന്യത നിറഞ്ഞ സ്റ്റേഷനിൽ സംഗീതം പടർന്നു,
തബലയുടെയും സിതാറിന്റെയും ഹൃദയമൊത്ത മൌനമാണ്।
ഒരു താളം കുറഞ്ഞതെന്താ ഈ ജീവിത ഗാനത്തിൽ,
അവന്റെ വിടവാങ്ങലിന് ശേഷമുള്ള നോവാർന്ന മൌനമാണ്।
‘ജി.ആർ.’ വരികൾ തേടി ഇരിക്കുമ്പോൾ വേദന പറയുന്നു,
മണ്ണിലേക്കുള്ള യാത്രയുടെ പാതകളിലും ഇപ്പോൾ മൌനമാണ്।
ജീ ആർ കവിയൂർ
10 06 2025
Comments