ആകാശത്തു നിന്നുള്ള കണ്ണുനീർ”
ആകാശത്തു നിന്നുള്ള കണ്ണുനീർ”
ചിന്തതൻ ആകാശത്ത് മേഘം ഒഴുകുന്നു!
കൊടുങ്കാറ്റുകളിൽ ഹൃദയം നിശബ്ദം വിങ്ങുന്നു!
ഭാരം ചുമന്നു ശാന്തമാം മുഖത്ത് മഴത്തുള്ളി വീഴുന്നു!
വാക്കുകളില്ലാതെ മനസ്സു തുറക്കുന്നു!
തീണ്ടാനാകാത്ത ആഴമുണരുന്നു!
വ്യാകുലതതൻ ആകാശത്തിൽ
കണ്ണുനീർ ഉപ്പാകുന്നു!
ഈ യാത്ര അവസാനിക്കുന്നു
തുടക്കംപോലെ!
തള്ളിപ്പോയ തുളളികളിൽ
മൗനമിരുന്നു പാടുന്നു!
ജീ ആർ കവിയൂർ
20 06.2025
Comments