തേങ്ങ് – ഒരു കല്പവൃക്ഷം

തേങ്ങ് – ഒരു കല്പവൃക്ഷം

നാടിനെ നെഞ്ചിലേറ്റി നില്‍ക്കുന്ന
നിത്യഹരിത കല്പവൃക്ഷമേ 
തേങ്ങേ – തറവാടുകളുടെ കാവലാളൻ  
തീരത്ത് നിന്നെറെയായ് 
ചാഞ്ചാടി ചരിഞ്ഞാടി കാറ്റിൽ
മാടി വിളിക്കുമ്പോലെ
നിൻ്റെ പച്ചപ്പീലിയുടെ ഭാവവും!

പതിഞ്ഞ താളില നനഞ്ഞ ശാഖകൾ
കാറ്റിനൊപ്പം മന്ദഹാസം,
ചൂടു വെയിലിലും മഴയിലും
തണൽ തരും വിശ്രമത്തിൻ മേന്മയെ 

ഇലകൊണ്ട് മേയാനും 
വീട് കെട്ടാൻ തൂണുമാകും,
ഓല കൊണ്ടൊരു കൂമ്പാരം
വെയിലിൽ തണലാകാം!

വാഴിനുള്ളിലകൽ പോലെ
മുറിയുമ്പോൾ തടി പാടുകൾ,
ചെറുനടപാലം കിണറിന് കപ്പിയായും
ജാലകയഴിയായും കൂരക്ക് കഴുക്കിലും
പട്ടികയായും നീ മാറുന്നുവല്ലോ

തേങ്ങ കൊണ്ടൊരു ഊണും,
എണ്ണയായ് രൂപം പുണ്ട് 
പലഹാരങ്ങൾ രുചിയുടെ രാഗമാകുന്നു!

ഇളനീർ ദാഹമകറ്റും വിശപ്പകറ്റും 
ഹൃദയത്തിൽ സമാധാനം നൽകുന്നു
ചകരിയുടെ പിരിയാൽ നാണ്യമായ് 
കയറിൽ നിറയുന്നു ഏറെ ബന്ധങ്ങൾ

ചെറുകുടം കൊമ്പതെറ്റി പാനീയം
ലഹരിയായി മാറി മനസിൻ്റെ താളം തെറ്റിക്കുമ്പോൾ ആയുധമായി 
നിൻ അവതാരം ചൂലാകുന്നു 
നിന്നിൽ നിന്നും ഉള്ള ഉൽപന്നങ്ങൾ
കുടുംബത്തിനൊരു കൈത്താങ്ങ്!

കേരളം തൻ്റെ പേരുപോലും
ഇതിലേക്കു കടപുഴകുന്നു,
‘കേര’ എന്ന് വിളിക്കുമ്പോൾ
തേങ്ങിൻ്റെ ആത്മാവ് നിലനിൽക്കുന്നു!

ജീ ആർ കവിയൂർ
16 06 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ