ആലോലമായി നീ വന്നു”

ആലോലമായി നീ വന്നു”


ആവണി തെന്നൽ വീശി
ആദിത്യദേവൻ തിളങ്ങി
ആർത്ത് ചിരിച്ചു കണ്മണി
ആഴിത്തിരമാലകൾ പതഞ്ഞുപൊങ്ങി

ആയിരം സ്വപ്നങ്ങൾ പൂവണിഞ്ഞു
ആനന്ദത്താൽ മെല്ലെ മനം തുടിച്ചു
ആഴങ്ങളിൽ വിരിഞ്ഞോർമ്മകൾ
ആരുമറിയാതെ വിടർന്നു പ്രണയാക്ഷരങ്ങൾ

ആലോലമായി നിന്നിലേകെത്തി
ആലാപനമായ് ഹൃദയം താളം പിടിച്ചു
ആശകളായ് നിൻ സാമീപ്യം
ആമുഖമായ് ജീവിതം മാറി

ആതുരതയോടെ നിൻ വരവിന്
ആവർത്തിച്ചേൻ വിപഞ്ചിക മൂളി
ആത്മാവിൻ താളത്തിൽ ചേർന്നു
ആവിർഭവിച്ചെൻ സ്വരചിഹ്നമായ് നീ

ജീ ആർ കവിയൂർ
04 06 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ