ഏകാന്ത ചിന്തകൾ - 229
ഏകാന്ത ചിന്തകൾ - 229
“മനസ്സിന്റെ വെളിച്ചം”
സന്തോഷം നാമത്തിൽ അല്ല, ധനത്തിൽ അല്ല,
അത് പലയിടത്തും കാണാൻ കഴിയില്ലല്ലോ കല.
പുത്തൻ മാളികയും സമുദ്ര സഞ്ചാരവും,
തുല്യമാകില്ല ഉള്ളിലെ സന്തോഷവും.
മനസ്സിൽ നിലനിൽക്കുന്ന സാന്ത്വനവചനം,
ഇരുട്ടിൽ പോലും തെളിയും പ്രഭയൊന്നം.
ലോകം മാറാം, കാറ്റുകൾ പാറാം,
ഉളളിലെ ശാന്തി കാക്കും നന്മയുടെ വാതായനം.
ചിരി വരും ചിന്തകളിൽ നിന്ന്,
വസ്തുക്കളിൽ അല്ല, അതിന് കാരണമെന്ത്?
മനസ്സിനെ നന്മയിലേക്ക് നയിച്ചാൽ,
ആനന്ദം ആത്മാവിൽ പൊന്തിക്കളിക്കും.
ജീ ആർ കവിയൂർ
12 06 2025
Comments