കണ്ടറിയട്ടെ കൊണ്ടറിയട്ടെ അല്ലാതെയെന്ത്

കണ്ടറിയട്ടെ കൊണ്ടറിയട്ടെ അല്ലാതെയെന്ത്


കണ്ണുനീരിന്റെ വിലയറിയാത്തവരെ 
കൺതുറന്നു കാണുകയെന്നും ഇവിടെ
കഴിവിന്റെ പരമാവധി തീർക്കും ജന്മങ്ങൾ 
കദനങ്ങളിൽ നിഴൽ തേടും കൈകളെ 

കണ്ടിട്ടും കാണാതെ പോകുന്നതോ
കേൾവിയില്ലാതെ നടിക്കുന്നതോ
കാർന്നു തിന്നുന്ന തിന്മകളൊക്കെ
കയറൂരി മേയുന്നുവല്ലോ ഇന്നിൻ്റെ ലോകത്ത്

കാലത്തിൻ കോലായിൽ കാര്യങ്ങള്
കറതീർത്തു പറയാൻ ഇനി ആരുണ്ട് 
കഥയോ കവിതയോ കൊണ്ട് കാര്യമുണ്ടോ
കണ്ടറിയട്ടെ കൊണ്ടറിയട്ടെ അല്ലാതെയെന്ത്

ജീ ആർ കവിയൂർ
22 06 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ