"മധുരമഴക്കവിതയായ് നീ(പ്രണയ ഗാനം )
"മധുരമഴക്കവിതയായ് നീ
(പ്രണയ ഗാനം )
എഴുതുവാനറിയാത്തയെൻ
മനസ്സിൻ്റെ ഉള്ളിലായി നിനക്കായ്
ഞാനറിയാതെ വിരിയുന്നു മധുരാക്ഷരങ്ങൾ പ്രിയേ
എന്ത് ഞാൻ പറയേണ്ടു
എത്രയോ ചക്രവാളങ്ങളും
എഴുമലയും ഏലുകളും താണ്ടി
എണ്ണിയാൽ തീരാത്ത ഋതു വസന്തങ്ങൾ
രാവുകൾ പകലുകൾ
രാഗാർദ്രമായ നിന്നോർമ്മകൾ
തൊട്ടെപ്പോഴയറിയാതെ
ഹൃദയം മിടിച്ചു സ്നേഹതാളത്താൽ
മഴവില്ലായി വരികളിൽ നീ
നീളുന്നു സ്വപ്നങ്ങളുടെ ദിശകളിൽ
നിന്നെ കാണാതെ വെയിലൊഴിഞ്ഞു
നിറം വിടരുന്നു കവിത ഉള്ളിലായ്
തുറന്ന കിളിക്കൂട്ടിലായ്
നിന്റെ പ്രണയ വൃന്ദാവനത്തിൽ
എൻ ശ്വാസങ്ങൾ പൂത്തുലയുന്നു
തേൻപൂവായ് ഹൃദയം തഴുകുന്നു
ജീ ആർ കവിയൂർ
14 06 2025
Comments