വീടിന്റെ ആത്മാവ്"
വീടിന്റെ ആത്മാവ്"
ഇഷ്ടികയും കല്ലും ചേർത്ത് പണിതൊരു സങ്കേതമല്ല,
അത് ശ്വസിക്കുന്നു — ആത്മാവിനുള്ളിൽ പഞ്ചഭൂതമല്ല.
ഓരോ ചുവരിലും ഒരു ഹൃദയമിടിപ്പുണ്ട്,
ഓരോ ശബ്ദത്തിനും പിന്നിൽ ജീവന്റെ ഓളമുണ്ട്.
ചിരിയും കണ്ണീരും അതിൽ ചെറുതല്ല,
വിശ്രമിക്കാത്ത ഓർമ്മകൾ അതിൽ ഉറങ്ങുന്നില്ലല്ലോ.
ചായയുടെ ചൂടിൽ ഉണരുന്ന രാത്രികൾ,
താളമിട്ട് പാടുന്നു മൗനമാർന്ന സ്മൃതികൾ.
വാതിലുകളിൽ പതിഞ്ഞു കാലചിഹ്നങ്ങൾ,
പടികൾ തിരിച്ചറിയുന്നു പഴയ നിമിഷങ്ങൾ.
അടുക്കള ഇപ്പോഴും ഒഴുക്കുന്നു പഴയ ഗന്ധങ്ങൾ,
നിശബ്ദമായി വീണ്ടും ജീവിക്കുന്നു കുറിച്ച വേളകൾ.
വീട് തുറന്നാലും മനസ്സിലാവാത്തൊരു മൗനം,
പക്ഷേ ഉള്ളിൽ ഒഴുകുന്നു സംഗീതാത്മകത.
ജനാല കരയുന്നു, തോട്ടം ഉണരുന്നു വേദനയിൽ,
ഏകാന്തരാത്രികൾ പാടുന്നു വിരഹഗാനങ്ങൾ."
വയസ്സാകുന്നു, ശരീരം വളഞ്ഞു നീങ്ങുന്നു,
പക്ഷേ ഹൃദയം പിടിച്ചുനിൽക്കുന്നു ഒരേ അങ്ങ്.
പുതിയ ചിരികൾ തെളിയുന്നു പ്രകാശമായി,
പക്ഷേ വിശ്വാസം പഴയത് തന്നെയായ്.
ഇത് വീടല്ല — ജീവിയാണ് ഒറ്റയ്ക്കു നിലനിൽക്കുന്ന,
ഒരുപാട് ബന്ധങ്ങളുടെയും ശാന്തസാക്ഷി.
ഇവിടെ ജീവിതം ചുറ്റിപ്പറ്റിയിരിക്കുന്നു ദൂരംകൂടാതെ,
സഹിച്ചെന്തെല്ലാം — ആ സന്ധ്യാസമയത്തിലെ മൌനമായി.
ജീ ആർ കവിയൂർ
11 06 2025
Comments