നനവുകള്‍





നനവുകള്‍

നിന്‍ മിഴി തുമ്പിലെ ജലകണങ്ങള്‍
എന്നിലുണര്‍ത്തി അഴലിന്റെ ആഴങ്ങള്‍
തിരയടിച്ചുയരുന്ന കടലിന്റെ ലഹരി
തീരത്തിന്‍ സിരകളില്‍ പടര്‍ന്നു കേറി

കനവിന്റെ കൈപ്പിടിയിലമര്‍ന്നു
ഞരങ്ങലുകളാല്‍ ഞെട്ടിയുണര്‍ന്നു
വരണ്ടുണങ്ങി തേടി ദാഹജലം
ഒപ്പം കൈകള്‍ പരതി സാമീപ്യം

നിഴലുകള്‍ വീണ്ടും കൊത്തി വലിച്ചു
നിശബ്ദത നിന്നെയും പുല്‍കി 
നനവുകള്‍ ഏറി കുതിച്ചു തളര്‍ന്നു 
നിശ്ചലം വഴുതി വീണു ഉറക്കത്തില്‍  ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “