എന്റെ പുലമ്പലുകള്‍ - 55

എന്റെ പുലമ്പലുകള്‍ - 55

ഏഴുനിറമുള്ള സ്വപ്നങ്ങൾ  തിരഞ്ഞു നിനക്കായി
കാവ്യാത്മകമാം സ്വപ്നങ്ങളെ തിരഞ്ഞു നിനക്കായ്
ചിലതു രസാത്മകവും ചിലതു ദുഃഖ പൂരിതവും
നിൻ കണ്ണുകളിൽ നിന്നും നിഴലാർന്ന ഓർമ്മകളായി
വർണ്ണങ്ങൾ ഏറെ ഉള്ളൊരു സ്വപ്നങ്ങൾ തിരഞ്ഞു നിനക്കായ്

ചെറിയ ചെറിയ ഓർമ്മകൾ ചേർത്തൊരു രാഗമാലികയായ്
കഴിഞ്ഞു കൊഴിഞ്ഞു പോയൊരു കാര്യങ്ങൾ ചേർത്തിണക്കി
ജന്മ ജന്മങ്ങളായി വഴികണ്ണൊരുക്കി നിനക്കായി നിനക്കായി മാത്രം  ..

ഹൃദയത്തെ അടക്കി വച്ച് സന്തോഷം നടിക്കുന്നു നിനക്കായി
വിരഹത്തിൻ നൊമ്പരങ്ങളെ  ഓർമ്മകളാല്‍ ഒരുക്കി നിനക്കായി
പലവട്ടം എന്നെ ഉണര്‍ത്തി നീ എന്റെ കനവുകളില്‍ നിന്നും കുയിലായി
പിണങ്ങിയകന്നു രാവുകളും ഉണര്‍ത്തി ആരോ പാടിയ പുല്ലാം കുഴല്‍ നാദം
തെളിച്ചു ഞാന്‍ എന്‍ എണ്ണ വറ്റാത്ത കണ്ണിന്‍ ചിരാതുകളെ രാവില്‍ നിനക്കായി
ഏഴുനിറമുള്ള സ്വപ്നങ്ങൾ  തിരഞ്ഞു കാവ്യാത്മക വര്‍ണ്ണങ്ങളാല്‍ നിനക്കായി

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “