പഴിയെല്‍ക്കുന്ന കണ്ണുകള്‍
പഴിയെല്‍ക്കുന്ന കണ്ണുകള്‍
കുറ്റമെന്നും കണ്ണുകള്‍ക്ക്
നോക്കാതെ ഇരിക്കാനാവില്ലല്ലോ
അഴകിന്‍ വഴിയില്‍ അലിഞ്ഞു തീരുമൊരു
അഭൗമ സൗന്ദര്യമല്ലെ നിന്‍ ആഴങ്ങളില്‍
നിഴലിക്കും നക്ഷത്ര തിളക്കങ്ങള്‍
പെട്ടെന്ന് മാഞ്ഞു പോകുന്ന കനവിന്റെ
കരങ്ങളില്‍ നിന്നും വഴുതി വീണു ഉണര്‍ന്നു
സത്യമോ മിഥ്യയൊ എന്നറിയാതെ
വീണ്ടും പഴിപറഞ്ഞു ഒഴിയുന്നു നയനങ്ങളെ
എത്താത്ത ഇടങ്ങളില്ല എത്തി നില്‍ക്കും
മോഹങ്ങളുടെ മരീചികയിലായി അവസാനം
അഴലിന്റെ കുപ്പായമണിഞ്ഞു കേഴുന്നു
കണ്ടാലും കണ്ടില്ലെങ്കിലും കണ്ണും മനവും
തമ്മില്‍ മല്‍പ്പിടുത്തം ഒടുങ്ങുന്നില്ല ഒരിക്കലും
വാര്‍ത്തകള്‍ ചമക്കുന്നു ഒടുങ്ങാത്ത ദൃഷ്ടി ദോഷങ്ങള്‍
ലോകം തന്നെ കീഴ്മേല്‍ മറിക്കുന്നു എന്നിരുന്നാലും
അവസാനം ദോഷം കണ്ണിനു തന്നെ .....!!
ജീ ആര്‍ കവിയൂര്‍
11.8.2016
കുറ്റമെന്നും കണ്ണുകള്‍ക്ക്
നോക്കാതെ ഇരിക്കാനാവില്ലല്ലോ
അഴകിന്‍ വഴിയില്‍ അലിഞ്ഞു തീരുമൊരു
അഭൗമ സൗന്ദര്യമല്ലെ നിന്‍ ആഴങ്ങളില്‍
നിഴലിക്കും നക്ഷത്ര തിളക്കങ്ങള്‍
പെട്ടെന്ന് മാഞ്ഞു പോകുന്ന കനവിന്റെ
കരങ്ങളില്‍ നിന്നും വഴുതി വീണു ഉണര്‍ന്നു
സത്യമോ മിഥ്യയൊ എന്നറിയാതെ
വീണ്ടും പഴിപറഞ്ഞു ഒഴിയുന്നു നയനങ്ങളെ
എത്താത്ത ഇടങ്ങളില്ല എത്തി നില്‍ക്കും
മോഹങ്ങളുടെ മരീചികയിലായി അവസാനം
അഴലിന്റെ കുപ്പായമണിഞ്ഞു കേഴുന്നു
കണ്ടാലും കണ്ടില്ലെങ്കിലും കണ്ണും മനവും
തമ്മില്‍ മല്‍പ്പിടുത്തം ഒടുങ്ങുന്നില്ല ഒരിക്കലും
വാര്‍ത്തകള്‍ ചമക്കുന്നു ഒടുങ്ങാത്ത ദൃഷ്ടി ദോഷങ്ങള്‍
ലോകം തന്നെ കീഴ്മേല്‍ മറിക്കുന്നു എന്നിരുന്നാലും
അവസാനം ദോഷം കണ്ണിനു തന്നെ .....!!
ജീ ആര്‍ കവിയൂര്‍
11.8.2016
Comments