നാടന്‍ രുചി തേടി
നാടന്‍ രുചി തേടി
ബീഹാരത്തില്‍ നിന്നും
നീഹാരങ്ങള്‍ക്കു ലോഹത്തിന്‍
രുചിയറിഞ്ഞു രണ്ടുവര്‍ഷം
കൈയ്യില്‍ ഉള്ള കാശ് കൊടുത്താലും
തിന്നുവാന്‍ കിട്ടാത്തോരിടത്തില്‍
സ്വന്തം മൊഴി മുട്ടി കഴിഞ്ഞ എനിക്ക്
തിരികെ കിട്ടി വായിക്കു രുചിയാര്‍ന്ന
ഒരു ഉച്ചയുണിന്‍ സന്തോഷം അതും
കല്‍കണ്ട നഗരിയില്‍ വന്നിട്ട്
രണ്ടാം ദിനം തന്നെ വാഴയിലയുടെ
നാമത്തില്‍ ഒരു ശീതികരിച്ച ഇടത്തില്‍
ഒരു ഉണ് വാഴയിലയില്‍
എന്താ സന്തോഷം മനസ്സിനു പണം
കൊടുത്താലെന്ത് വയറു നിറഞ്ഞല്ലോ
ഹോ ദൈവത്തിനു സ്തുതി ..!
Comments