കുറും കവിതകള്‍ 672

കുറും കവിതകള്‍ 672

പ്രദക്ഷിണ വഴിയില്‍
വലംവച്ചു വരുന്നുണ്ട്
കൊട്ടും വാദ്യവുമായി വിശപ്പ്..!!

റിയോക്ക് പോയവർ
അയ്യോ എന്ന് പറഞ്ഞു മടങ്ങുന്നു
പതക്കങ്ങളില്ലാതെ ..!!

കാലത്തിന്‍ വഴിയെ
ചക്രങ്ങളുരുണ്ടു
രഥവേഗത്തില്‍ ..!!

നീല മാമലകളില്‍
മറയുന്ന നിലാവ്.
ചീവിടുകള്‍ കരഞ്ഞു..!!

പ്രാതലിനൊപ്പം
അമ്മുമ്മക്കു കൂട്ടായി
പുച്ചകള്‍ ചുറ്റിനും ..!!

മഴനീര്‍ കണങ്ങള്‍ 
മുത്തമിട്ടാടുന്നു
ജാലക കമ്പികളില്‍  ..!!

മോഹങ്ങള്‍ മുരടിച്ചു
വീണു കേഴുന്നു .
പൊഴിയുന്ന മച്ചിങ്ങ ..

അതിരുകളില്ലാത്ത
വസന്തത്തിന്‍ പടര്‍പ്പ് .
കുളിര്‍ക്കാറ്റ് വീശി ..!!

ഇലകളില്‍
സന്ധ്യ ചേക്കേറി .
ഇളം കാറ്റ് വീശി ..!!

നിഴല്‍പോലെ
ഉണ്ട് കൂടെ ഒപ്പം .
സ്നേഹത്തിന്‍ വാലുമായി ..!!

അരിച്ചിറങ്ങുന്ന
ഇളവെയില്‍.
വസന്തോത്സവം ..!!

വിശപ്പിന്‍ മുന്നിലായി
അപ്പം തിന്നും
പൂച്ചക്കിപ്പം ഭയമില്ല ..!!

 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “