ചിങ്ങമിതാ വന്നല്ലോ
ചിങ്ങമിതാ വന്നല്ലോ
ചന്ദ്രികയും പൂത്തല്ലോ .....
ചന്തത്താല്‍ നിറഞ്ഞല്ലോ
തുമ്പ പൂ തൊടിയാകെ
അത്തപത്തോണ മുണ്ണാന്‍
തുമ്പി തുള്ളി നടന്നല്ലോ
തഞ്ചത്താല്‍ മനമാകെ
തുടികൊട്ടി പാടിയല്ലോ
ഓര്‍മ്മ കുടചൂടി പെരുമയുടെ
ഒരുമയാം തമ്പുരാനും വരവായി
ഓണപ്പുടവക്കായി കാത്തിരുന്നിട്ടും
വന്നില്ലയിതുവരക്കു അച്ഛനു മിങ്ങും
നിറ കണ്ണുമായി നിന്നിതമ്മയും
നിഴലായി മറഞ്ഞിതു മുത്തച്ഛനും
മുത്തി ചുവപ്പിച്ചു മുത്തശിയമ്മയും
മുഴങ്ങിയിതു നാടാകെ ഓണപ്പാട്ടും കളികളുമായ്
മാനം കറുത്തിട്ടും മഴയിതു പെയ്യാതെ
മനമങ്ങു മങ്ങുന്നു വിങ്ങുന്നുവല്ലോ
ചിങ്ങമിതാ വന്നല്ലോ
ചന്ദ്രികയും പൂത്തല്ലോ .....
ജീ ആര്‍ കവിയൂര്‍
16-08-2016
ചന്ദ്രികയും പൂത്തല്ലോ .....
ചന്തത്താല്‍ നിറഞ്ഞല്ലോ
തുമ്പ പൂ തൊടിയാകെ
അത്തപത്തോണ മുണ്ണാന്‍
തുമ്പി തുള്ളി നടന്നല്ലോ
തഞ്ചത്താല്‍ മനമാകെ
തുടികൊട്ടി പാടിയല്ലോ
ഓര്‍മ്മ കുടചൂടി പെരുമയുടെ
ഒരുമയാം തമ്പുരാനും വരവായി
ഓണപ്പുടവക്കായി കാത്തിരുന്നിട്ടും
വന്നില്ലയിതുവരക്കു അച്ഛനു മിങ്ങും
നിറ കണ്ണുമായി നിന്നിതമ്മയും
നിഴലായി മറഞ്ഞിതു മുത്തച്ഛനും
മുത്തി ചുവപ്പിച്ചു മുത്തശിയമ്മയും
മുഴങ്ങിയിതു നാടാകെ ഓണപ്പാട്ടും കളികളുമായ്
മാനം കറുത്തിട്ടും മഴയിതു പെയ്യാതെ
മനമങ്ങു മങ്ങുന്നു വിങ്ങുന്നുവല്ലോ
ചിങ്ങമിതാ വന്നല്ലോ
ചന്ദ്രികയും പൂത്തല്ലോ .....
ജീ ആര്‍ കവിയൂര്‍
16-08-2016
Comments