കര്‍ക്കിട വാവല്ലോയിന്നു
കര്‍ക്കിട വാവല്ലോയിന്നു
തോരാത്ത കണ്ണീര്‍ പോലെ പെയ്തു കൊണ്ടിരുന്നു മാനം
മനം ഏകാഗ്രമായി നെഞ്ചുരുകി അഞ്ജലിബദ്ധമായി കൈകള്‍
മണ്‍ മറഞ്ഞു പോയവരെ ധ്യാനിച്ചു നിന്നു കടല്‍ കരയില്‍
തിരകളും തള്ളി നീക്കി ഓര്‍മ്മകളെമെല്ലെ തഴുകി ഉണര്‍ത്തി
എള്ളും പൂവും ചന്ദനവും ചേര്‍ന്നിലയില്‍
ഒരു ഉരുള ചോറിനായി വന്നു പോകും പിതൃക്കളുടെ
ഉടല്‍ രൂപമെന്നോണം കാക്കവന്നു കൊത്തി തിന്നുവാന്‍
നനഞ്ഞ കൈ കൊട്ടി വിളിക്കുമ്പോള്‍ അകലത്തു നിന്നും
നിറയും കണ്ണുകളുമായി കാഴ്ചകണ്ട് നില്‍ക്കുമോ അവരൊക്കെ
എങ്കില്‍ തര്‍പ്പണം അര്‍പ്പണം അര്‍പ്പിക്കാമിന്നു കര്‍ക്കിടവാവല്ലോ

Comments