എന്റെ പുലമ്പലുകള്‍ 57
എന്റെ പുലമ്പലുകള്‍ 57
എന്റെ ഗര്‍ഭമാര്‍ന്ന കണ്ണുനീര്‍
വരണ്ട തൊണ്ടയില്‍ തടഞ്ഞു
മുറിവേറ്റ നെഞ്ചകത്തില്‍ മിടിച്ചു
ചോദ്യശരങ്ങള്‍ തൊടുക്കുന്നു
എന്താണാവോ ചെണ്ട കൊട്ടും
വയറിന്റെ ആദിതാളം മുഴക്കുന്നു
വിശപ്പിന്റെ ശ്രുതി മീട്ടി കേഴുന്നു
അടങ്ങുമ്പോള്‍ വീണ്ടും ഉണരുന്നു
അറുതി വരാത്തൊരു രതിജന്യമാം
നിമിഷസുഖ സുരത താളങ്ങള്‍
ആടി തളരുന്ന മയക്കങ്ങള്‍
മാനം കാട്ടാനാവാതെ എവിടെയോ
കാല്‍പ്പെട്ടിക്കുള്ളിലായി വീര്‍പ്പുമുട്ടുന്നു
ഓഹരികളുടെ കമ്പന ചുംബനങ്ങള്‍
കയറിയിറങ്ങുന്ന മാനങ്ങള്‍
ഒട്ടകം കയറുന്ന സൂചി കുഴകള്‍
കാത്തിരിപ്പിന്‍ അവസാനത്തില്‍
നിലക്കാത്ത പ്രവാഹത്തെ നോവാല്‍
നൊന്തു പ്രസവിക്കുന്ന കണ്ണുനീര്‍ ചാലുകള്‍ .
എന്റെ ഗര്‍ഭമാര്‍ന്ന കണ്ണുനീര്‍
വരണ്ട തൊണ്ടയില്‍ തടഞ്ഞു
മുറിവേറ്റ നെഞ്ചകത്തില്‍ മിടിച്ചു
ചോദ്യശരങ്ങള്‍ തൊടുക്കുന്നു
എന്താണാവോ ചെണ്ട കൊട്ടും
വയറിന്റെ ആദിതാളം മുഴക്കുന്നു
വിശപ്പിന്റെ ശ്രുതി മീട്ടി കേഴുന്നു
അടങ്ങുമ്പോള്‍ വീണ്ടും ഉണരുന്നു
അറുതി വരാത്തൊരു രതിജന്യമാം
നിമിഷസുഖ സുരത താളങ്ങള്‍
ആടി തളരുന്ന മയക്കങ്ങള്‍
മാനം കാട്ടാനാവാതെ എവിടെയോ
കാല്‍പ്പെട്ടിക്കുള്ളിലായി വീര്‍പ്പുമുട്ടുന്നു
ഓഹരികളുടെ കമ്പന ചുംബനങ്ങള്‍
കയറിയിറങ്ങുന്ന മാനങ്ങള്‍
ഒട്ടകം കയറുന്ന സൂചി കുഴകള്‍
കാത്തിരിപ്പിന്‍ അവസാനത്തില്‍
നിലക്കാത്ത പ്രവാഹത്തെ നോവാല്‍
നൊന്തു പ്രസവിക്കുന്ന കണ്ണുനീര്‍ ചാലുകള്‍ .
Comments