കുറും കവിതകള്‍ 670

കുറും കവിതകള്‍ 670

കരയടുക്കുവോളം
നെഞ്ചിലൊരു പഞ്ചാരി
തുഴച്ചിലിനു വേഗത ..!!

ഓലപ്പീലിമേൽ
കാറ്റിലാടിയിരുന്നോരു 
പ്രണയചിറകുകൾ ..!!

സൂര്യ  നിഴലിൽ
കാൽപ്പാദത്തിൻ
നൊമ്പര ഞരക്കം ..!!

പൂവിനു പൂമ്പാറ്റക്കും
അറിയുമോ ആവോ ?!!
കവിയുടെ ചോരണം ..

സിന്ദൂര ചെപ്പിലോളിക്കും
സന്ധ്യക്കു നിറം ഏറുന്നു
മൗനാനുഭൂതി പടരുന്നു ..!!

ഒഴുകി നടന്നു
ഓര്‍മ്മകള്‍.
നിമജ്ജന ശേഷം ..!!

നിറം വാര്‍ന്നു
മറയുന്ന ചക്രവാള പൂ ..
ചിമ്മിയടയുന്ന കണ്ണുകള്‍ ..!!

കറങ്ങി തീരും
ജീവിതചക്രങ്ങൾ .
ഒന്നുമറിയാത്ത ബാല്യം ..!!

അന്നത്തിനായി ഉന്നം
മത്സ്യാകൃതിയിൽ .
ദേശാടന ഗമനം ..!!

നിലാവിന്‍ തീരത്ത്‌
കടല്‍ക്കാറ്റ്‌ വീശി
ചുണ്ടയിലോടുങ്ങി ജീവന്‍ ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “