മൗനമേ ...

മൗനമേ ...


വഴിതെറ്റി വന്നൊരു വേനല്‍ മഴയിലെ
വിരഹത്തിന്‍ മിഴി നീര്‍കണങ്ങളെ

അറിയുന്നുവോയീ  നെഞ്ചകത്തില്‍
വിരിയും നൊമ്പരത്തി പൂക്കളെ

നിങ്ങളെ തേടി വന്നടുക്കുന്നോരു
വര്‍ണ്ണ ശലഭ ചിറകടിയില്‍

മധുനുകര്‍ന്നകന്നു  ഒന്നുമേ അറിയാതെ
അലിയുന്നുവോ  അഴലിന്‍ ആഴങ്ങളില്‍ 

പട്ടുപോയോരു ഇതള്‍ ചുവട്ടില്‍
വളരുന്നൊരു തുടിപ്പനക്കങ്ങള്‍

കണ്ടുനില്‍ക്കുമ്പോള്‍ ഓര്‍ക്കുന്നു
നിന്‍ സാമീപ്യത്തിന്‍ സുഗന്ധം

എവിടെ തിരിഞ്ഞൊന്നു നോക്കിലും കാണ്മു
നീയാണ് നീയാണ് എന്‍ മായാ പ്രപഞ്ചമേ..!!

ഇനി എന്ത് ഞാന്‍ എന്ത് എഴുതിപ്പാടേണ്ടു
നീയെന്‍ സംഗീതികളില്‍ നിറയുന്നുവല്ലോ മൗനമേ ...!!





ജീ ആര്‍ കവിയൂര്‍
9-8-2016
ചിത്രം കടപ്പാട് @Dimuth Perera

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “