എന്റെ പുലമ്പലുകള്‍ - 54

എന്റെ പുലമ്പലുകള്‍ - 54

നീയാണ്  പ്രണയമെന്തെന്നു മനസ്സിലാക്കി തന്നത്
നീയാണ് എന്നെ നിന്നിലേക്ക്‌ അടുപ്പിച്ചത്
ചിലപ്പോള്‍ ചിരിപ്പിച്ചു മറ്റുചിലപ്പോള്‍ കരയിച്ചതും
ജീവിതത്തിനെ കുറിച്ച് നീ തന്നെ പറഞ്ഞു തന്നതും
നേരുട്ടുകാണുമ്പോള്‍ സന്തോഷവും അകലുമ്പോള്‍ ദുഃഖവും
നിന്നില്‍ നിന്നാണ് എല്ലാം ഞാന്‍ ഏറെ പഠിച്ചത്

ഒരു നിമിഷം പോലും നിന്‍ സാമീപ്യമില്ലാതെ ജീവിക്കവയ്യ
ഞെട്ടറ്റ ഇലകളാല്‍ ഒരു  ആശ്രയവും നല്‍കാനാവില്ലല്ലോ
എപ്പോള്‍ നീ എന്നില്‍ നിന്നുമാകലുന്നുവോ സഹിക്കുവാനാവില്ല .
മുങ്ങിതാഴും പ്രണയ കടലില്‍ നീ എന്ന കരയോടു അടുക്കുന്നില്ലല്ലോ

അവസാനം ഞാന്‍ അറിയുന്നു സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കാരങ്ങളല്ല
പ്രണയത്തിനു ഒരു ആകാരവുമില്ല എല്ലാം സംഭവിക്കുന്നു എന്നാല്‍
എല്ലാം  തോന്നലുകള്‍ വാക്കുകളാല്‍ മധുരം വിളമ്പും അധരവ്യാപാരം
ഇതൊക്കെ ആണെങ്കിലും വീണ്ടും വീണ്ടും മനസ്സ് പ്രണയാതുരമാകുന്നു ....
.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “