എന്റെ പുലമ്പലുകള്‍ - 52.

എന്റെ പുലമ്പലുകള്‍ - 52.

ഇപ്പോഴും ഉണങ്ങാത്ത മുറിവുകളുണ്ട്
എൻ നെഞ്ചിൻ ആഴങ്ങളിൽ
നിന്റെ ഓർമ്മകൾക്ക് ഇപ്പോഴും
വസന്തത്തിന് പുതിയ ഉണർവ്
ജീവിച്ചിരിക്കുന്നു നിന്റെ സാമീപ്യത്തിനായി
ഇല്ലെങ്കിൽ ഏറെ നിമിഷമേറെ വേണ്ട
എല്ലാം ഒടുക്കാനായി എന്നറിയുക 

നിന്റെ ആഗ്രഹങ്ങളുടെ നിറവില്‍
ഒരു ആയുസ്സ് തന്നെ ഒടുക്കാനോരുങ്ങി
മരണം വരും വന്നു ജീവിതത്തെ
തന്നെ കൊണ്ടു പോകിലും
എന്റെ ഇല്ലായിമ്മയിലും അവളുടെ
കണ്ണുകള്‍ നനയാന്‍ അനുവദിക്കല്ലേ
അത് എന്റെ ആത്മാവിനു പോലും
പോറുക്കുവാനാകില്ല എന്നറിയുക

മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ലാര്‍ക്കുമേ
എന്റെ ഹൃദയമിടിപ്പുകളെ അത് വെറുതെ
ആണെന്ന് കരുതരുതേ എനിക്ക് ഏറെ
പ്രിയപ്പെട്ടതാണ് അവളെന്ന് മറക്കല്ലേ

എത്രയോ കഷ്ടനഷ്ടങ്ങലുടെ വഴിത്താരകള്‍ താണ്ടി
ഹൃദയത്തെ കല്ലിന്‍ സമാനമാക്കി മാറ്റി ഞാന്‍
സ്വന്തം വീട് എരിച്ചു പ്രകാശം കണ്ടപോലെയല്ലോ
അറിയുക സുഹൃത്തുക്കളെ പ്രണയമെന്നത് ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “