എന്റെ പുലമ്പലുകള്‍ 58
എന്റെ പുലമ്പലുകള്‍ 58
നേരറിയാതെ നിറമറിയാതെ
നീയെന്നെ ഒരു ജീവിത കാമുകനാക്കി
നീന്തി നടക്കുമി സംസാര സാഗര
നോവിന്റെ നേരോക്കെയറിയാതെ
നിയമങ്ങള്‍ തീര്‍ക്കുമാഴങ്ങളിലെ
നിലയില്ലാകയങ്ങളിലാഴത്തി
കേട്ടും കണ്ടും അനുഭവിച്ചും
കിനാവിന്റെ കരാളനമേറ്റ്
കൊടിയ കുന്നുകള്‍ കയറിയിറങ്ങി
കനിവിന്റെ കണ്‍കോണിനായി
കാത്തു കാത്തങ്ങു ഇരുന്നു
കാലത്തിന്‍ കോലായിലായി
ഇനിയെത്ര നാളിങ്ങനെ
ഇരിപ്പു ഭൈമികാമുകനായി
ഇണയറ്റു തുണയറ്റു
ഈണം മറന്നങ്ങു ഇലയറ്റു വീണു
ഇമപൂട്ടും നേരത്തു അരികത്തു നീ
ഇരിക്കണേ ഇഴചേര്‍ക്കുവാനായി
ജീ ആര്‍ കവിയൂര്‍
23-08-2016
നേരറിയാതെ നിറമറിയാതെ
നീയെന്നെ ഒരു ജീവിത കാമുകനാക്കി
നീന്തി നടക്കുമി സംസാര സാഗര
നോവിന്റെ നേരോക്കെയറിയാതെ
നിയമങ്ങള്‍ തീര്‍ക്കുമാഴങ്ങളിലെ
നിലയില്ലാകയങ്ങളിലാഴത്തി
കേട്ടും കണ്ടും അനുഭവിച്ചും
കിനാവിന്റെ കരാളനമേറ്റ്
കൊടിയ കുന്നുകള്‍ കയറിയിറങ്ങി
കനിവിന്റെ കണ്‍കോണിനായി
കാത്തു കാത്തങ്ങു ഇരുന്നു
കാലത്തിന്‍ കോലായിലായി
ഇനിയെത്ര നാളിങ്ങനെ
ഇരിപ്പു ഭൈമികാമുകനായി
ഇണയറ്റു തുണയറ്റു
ഈണം മറന്നങ്ങു ഇലയറ്റു വീണു
ഇമപൂട്ടും നേരത്തു അരികത്തു നീ
ഇരിക്കണേ ഇഴചേര്‍ക്കുവാനായി
ജീ ആര്‍ കവിയൂര്‍
23-08-2016
Comments