കുറും കവിതകള്‍ 669

കുറും കവിതകള്‍ 669

അവളുടച്ചു തിരുമ്മിയ
ചിരട്ടകള്‍ കാത്തു
തേപ്പുപ്പെട്ടി ..!!

നിഴലടുപ്പങ്ങള്‍
പ്രണയ പരാഗണം
പ്രകൃതി നിയമം

കാലം തീർത്ത അകലങ്ങൾ
വേർപാടുകളുടെ
ഓർമ്മയായ  ബന്ധങ്ങൾ ..!!

കാറ്റുവന്നു കെടുത്തിയകന്നു
തീനാളം കാത്തു
കണ്ണടച്ച ചിരാതുകള്‍ ..!!

ഒരു മഴത്തുള്ളിയുടെ 
നൈമിഷിക പ്രണയം
അലിഞ്ഞു  മൃദുല ദളത്തില്‍ ..!!

ഓരോ തുള്ളിയും
നിന്റെ ചുംബന മധുരം .
നാണിച്ചു  കുളിരണിഞ്ഞു   ..!!

വിരഹച്ചൂട്.
കാറ്റിലകലുന്നു
മഴ മേഘയാത്ര ..!!

പതച്ച് ഒഴിക്കും
ചായയുടെ രുചി .
ക്ഷീണമകലുന്ന യാത്ര..!!

പ്രതിബിംബത്തിലും
മൗനം താനേ ചൊല്ലുന്നു .
ബുദ്ധം ശരണം ഗച്ഛാമി ..!!

നഗര പുകയുന്നു .
ശ്വാസം കിട്ടാതെ
ഗ്രാമീണം...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “