പൂത്തു
പൂത്തു .......!!
അവളൊരു മുത്തം നട്ടുപിടിപ്പിച്ചു
അവന്‍ വെള്ളം നനച്ചു മൊട്ടു വിരിയിച്ചു
വീണ്ടും പൂത്തു കായിച്ചു ചിലത് കാലത്തെ
മറികടന്നു ചിലത് ആത്മാവിനെ തൊട്ടുണര്‍ത്തി
വഴികടന്നു മലകയറി താഴ് വാരങ്ങള്‍ ഇറങ്ങി
വഴുവഴുപ്പുകള്‍ മയക്കങ്ങള്‍ മനം പുരട്ടലുകള്‍
വളര്‍ച്ചകള്‍ തളര്‍ച്ചകള്‍ നാമ്പിട്ടു പച്ചവച്ചു
പിച്ചവച്ചു വളര്‍ന്നത് തൊടികളില്‍ പടര്‍ന്നു
കാറ്റിന്റെ കൈകള്‍ തലോടി മഞ്ഞിന്റെ കുളിരില്‍
സ്വപ്നങ്ങള്‍ ചിറകുവച്ചു പറന്നു അപ്പുപ്പന്‍ താടിപോലെ
ലാഘവ മാനസ്സനായി നോക്കെത്താദൂരത്തെക്കു
സുഖ സുന്ദര കാഴ്ചകള്‍ മടങ്ങാനാവാതെ
മുത്തം വളര്‍ന്നു വിരിഞ്ഞു കൊണ്ടേയിരുന്നു
അവനും അവളുമറിയാതെ ഒന്നായി രണ്ടായി .......

Comments