നിന്നോർമ്മകൾ
നിന്നോർമ്മകൾ മേയുന്നിടത്താകെ
വെണ്ണിലാവിന്‍ പാൽ പുഞ്ചിരിയല്ലോ
നിഴലായ മൗനത്തിന്‍ കുടുകൂട്ടുന്നിതാ
എത്രയോ ജന്മങ്ങളായി മിടിക്കുന്നുവല്ലോ
ഇടനെഞ്ചിന്‍ താളങ്ങളുമായി
തേടുന്നു നിന്നില്‍ തുടങ്ങി
നിന്നിലോടുങ്ങുന്നുവല്ലോ
കാറ്റായി മഴയായി
മഞ്ഞിന്‍ കണമായി
വെയിലേറ്റു തിളങ്ങുന്നുവല്ലോ
നീറും മനസ്സിന്റെ ഒടുങ്ങാത്ത
നൊമ്പര താളങ്ങളാലേ
ഞാന്‍ എന്നെ മറന്നുവല്ലോ
എന്ന്‍ എന്നേക്കുമായി
Comments