അവള്‍ വരാതിരിക്കില്ല ..!!
അവള്‍ വരാതിരിക്കില്ല ..!!
ചുരത്തു നിലച്ചു അക്ഷര പൈമ്പാല്‍
ഒഴുകാതെയായി മനമൊരു
കാലികള്‍ ഒഴിഞ്ഞ തോഴുത്തായി
കവിതേ നിന്‍ അകിടിലില്ലേ
എനിക്കായി ഒരിറ്റു പാല്‍ തരാന്‍
വാവ് കഴിഞ്ഞിട്ടും അമറല്‍ നിര്‍ത്താത്ത
എന്നെ എന്തെ മച്ചിപയ്യായി മാറ്റിയോ?!!
മൂളിയ കാറ്റില്‍ നിന്നും കടമെടുത്ത
വരികളും പെയ്തു തിമൃത്ത മഴയുടെ
പാട്ടും അത് ഏറ്റു പാടും മണ്ഡൂകങ്ങള്‍
ഇപ്പോള്‍ കേള്‍ക്കാതെ ആയി
അവരൊക്കെ മൗനം പേറിയൊ
അതോ എന്റെ ബധിര വിലാപമോ
ഇനി കാത്തിരിക്കാം നിന്‍ തീരത്ത്
വരും വരാതിരിക്കില്ല അക്ഷര ചാകര ..
Comments