ഉയരാം...

ഉയരാം...

പാരതന്ത്രത്തിന്‍ ഇരുളില്‍ നിന്നും
സ്വാതന്ത്രത്തിന്റെ പൊന്‍ പുലരിയെ
പുണര്‍ന്നുണരാനായിട്ട് പലപലരിവിടെ
പൊലിഞ്ഞു പോയി പ്രയത്നിച്ചു നമക്കായി
പൊഴിക്കുകയല്‍പ്പം കണ്ണുനീരിന്‍
പുഷ്പങ്ങള്‍അവര്‍ക്കായി

ഒന്നിച്ചു നിന്നു പൊരുതാം നമുക്കിനി
ഒരേ മന്ത്രത്താല്‍ ഒരേ കണ്ഠത്താല്‍
ഒരുമയുടെ സന്ദേശത്തിനായി
നാനത്വത്തിന്‍ ഏകത്വത്തോടെ മുന്നേറാം
നാനാ ജാതി മത വര്‍ണ്ണങ്ങള്‍ക്കപ്പുറം
ലോകാ സമസ്താ സുഖിനോ പാടീടാം

അകറ്റാം പട്ടിണി പരവേശങ്ങളെ
നമ്മുടെ നാട്ടില്‍ നിന്നും പിന്നെ
പണിതുയര്‍ത്താം നമ്മുടെ പ്രയത്നത്താല്‍
ഒരു വിശ്വ വിജയത്തിനായി  മുന്നേറാം
നമ്മള്‍ തന്‍  ത്രിവര്‍ണ്ണ പതാകയെ
ലോകത്തിന്‍ നെറുകയില്‍ പാറിക്കാം.

വന്ദേമാതരം വന്ദേമാതരം വന്ദേമാതരം .

ജീ ആര്‍ കവിയൂര്‍
15-08-2016
ചിത്രം കടപ്പാട് google

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “