ഓണവെയില്‍

 ഓണവെയില്‍

ഓണവെയിലിന്റെ മറക്കാത്ത
ഓർമ്മകളെന്നിലിന്നും
തുമ്പമെല്ലാം മകന്നു
തുമ്പിതുള്ളി തുമ്പപൂവിട്ടു 
അത്തപൂക്കളം തീർക്കുന്നു. .

പുത്തന്‍ ഉടുപ്പിന്റെ നറുമണമെന്നില്‍
ഊയലാടി കളിക്കുന്നു ഇന്നലെകളില്‍
ഊന്നിനടക്കുന്നുയിന്നു ഉമ്മറപടിയിലൊക്കെ
തുള്ളി കളിച്ചൊരു കുമ്മാട്ടിയും പിന്നെ
കുമ്മിയടിക്കും തുളസി കതിര്‍ ചൂടിയ കൗമാരവും 

മുറ്റത്തു നിന്നും ഉയരുന്ന പുലികളിയുടെ
ചെണ്ട മേളത്തിന്‍ താളം പിടിക്കുന്നുയിന്നുമെന്‍
ഇടനെഞ്ചില്‍ അറിയാതെ ഞാനൊരു
പൈതലായ് മാറുന്നുവോ
മനം കണ്ണു പൊത്തികളിക്കുന്നു

ഓണവെയിലിന്റെ മറക്കാത്ത
ഓർമ്മകളെന്നിലിന്നും
തുമ്പമെല്ലാം മകന്നു
തുമ്പിതുള്ളി തുമ്പപൂവിട്ടു
അത്തപ്പൂകളം തീര്‍ക്കുന്നു ..!!

 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “