മാനസചോരാ...
മാനസചോരാ...
ചെറുവിരലാല്‍ ഗോവര്‍ദ്ധനോദ്ധരണത്തിനും
ദധിയുറിതൊടുവാന്‍ നീളമെനിക്കില്ലല്ലോ
ഈരേഴു പതിനാലു ലോകവും വായില്‍ കാട്ടി
അമ്മയെ പരിഭ്രമത്തിലാക്കിയല്ലോ നീ എന്തേ
നീലപ്പീലി ചൂടും ഒരു താരാജാലം പോലെ
നീഎന്‍ ഉള്ളിലായി മോഹം ചൂടി നില്‍ക്കാത്തു
നിന്‍ ചുണ്ടിലെ വേണുഗാനത്തിന്‍
പീയുഷധാരയാല്‍ ഞാന്‍ എന്നെ മറന്നിടുന്നു
ദൂതിനായി പോരുക എനിക്കായി എന്‍
ജീവിത തൃഷ്ണയെല്ലാമകറ്റി കാക്കണേ
കരചരണമിതാ തൊഴുന്നേന്‍ ഞാനെന്‍
കദനങ്ങളെല്ലാം നിന്നിലര്‍പ്പിക്കുന്നെ കണ്ണാ ..
ജീ ആര്‍ കവിയൂര്‍
24 - 08-2016ചിത്രം കടപ്പാട് google
Comments