എവിടെ നീ ......

 

എവിടെ നീ ......       
              
ഓർക്കുന്നു ഞാൻ നിന്നെ ഓർമ്മകളിലൊരു കുന്നികുരുവോളമെങ്കിലും
ഒരുവട്ടം നിന്റെ അമൃതം പൊഴിയുമാ ചുണ്ടിന്റെ ചുംബനമേൽക്കാൻ കൊതിയോടെ
ഒഴുകി നടക്കുന്നു ഞാനീ സംസാരസാഗരത്തിൽ  പൊള്ളയാം ഓടക്കുഴലായി
ഓടിയെടുക്കാനാവില്ല നിന്റെ മൗലിയിലെ മാനം കാണും മൗനമായി പീലി തുണ്ടാവാൻ

ഒരുവാക്കിനായി ഒരുനോക്കിനായി ഞാനി വൃന്ദാവന തീരഭൂവിലലയുന്നു നിന്നെ കുറിച്ച്
ഒരുപാടു ചോദിച്ചു ഗോപികളോടു ഗോപാലകരോടു എന്തിനി മണല്‍ തരിയോടു പോലും
ഒരുസ്പന്ദനത്തിനായി ഒരുസ്പര്‍ശനത്തിനായി അവരും കൊതിക്കുന്നു നിനക്കായി
ഒരു കുളിര്‍ത്തെന്നലായി മഴമേഘത്തിന്‍ നിഴലായി മാനത്തു നിറയും മഴവില്ലിനോടും

ഒട്ടല്ല ഞാന്‍ ചോദിപ്പു പീതാംമ്പരധാരി എങ്ങുനീ മറഞ്ഞിരിപ്പു ഓമല്‍ കുരുന്നായ നിന്നെ
ഓമനിച്ചു ഒരുപാടുപേര്‍ ഒടുക്കി പൂതനയുടെ മാറിലെ രുധിരം കുടിച്ചു മോഷം നല്‍കിനീ 
ഒന്നിങ്ങു വന്നുനീ എന്റെ കദനത്തിന്‍ ഗോവര്‍ദ്ധനമുയര്‍ത്തി ആനന്ദം പകരുകില്ലേ
ഒഴിവാക്കൊല്ലേ എന്നെ മാനസ ചോര രാധതന്‍ പ്രേമമേ മീരതന്‍ ഒറ്റകമ്പി നാദമേ

ഒഴുകി വരുന്നല്ലോ ആ നാദം എവിടെ നിന്നറിയാതെ ഒറ്റക്ക് ഇരുന്നു ഞാന്‍
ഓരോ വഴിക്കുമലയുമ്പോള്‍ ഗോരോചനത്തെ ചവിട്ടിയിട്ടും ഗോവിന്‍ മഹത്വം
ഒട്ടുമേ അറിയാതെ ഗോവിന്ദനെ തിരയുന്നു ചമ്മട്ടിയാല്‍ എത്ര അടിയെറ്റാലും
ഒടുവില്‍ ഞാനെയെത്തി നില്‍പ്പു എന്‍ മാനസതാരില്‍ വിളങ്ങുന്നുവല്ലോ നീ കണ്ണാ ..






ജീ ആര്‍ കവിയൂര്‍
28 -08-2016
ചിത്രം കടപ്പാട് google





Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “