മാനമേ.......


മാനമേ നിന്റെ ദുഃഖങ്ങള്‍ നിനക്ക്
നെഞ്ചത്തടിച്ചു ഇടി മിന്നലാല്‍
തുള്ളിയിടും വരക്കും എങ്ങലടിച്ചും
കരഞ്ഞു തീര്‍ക്കാന്‍ ആവുന്നുവല്ലോ
പണ്ട് എനിക്ക് എന്തിനും ഏതിനും
 അലറികൂകി കരഞ്ഞു മയങ്ങുമായിരുന്നു
 എന്നാലോയിന്നോ എനിക്ക് അതിനാവതില്ലല്ലോ
മറ്റുള്ളവര്‍ കാണാതെ ഞാനെന്‍ മനസ്സില്‍
കരഞ്ഞു തീര്‍ക്കുകയല്ലേ ,
നീ എത്ര ഭാഗ്യം ചെയ്തവന്‍
ചിലപ്പോള്‍ നിനക്ക് സ്ഥലകാലങ്ങള്‍ മറക്കുന്നു
നിന്നെ പഴിച്ചിട്ട് കാര്യമില്ല നിന്റെ ദുഃഖങ്ങള്‍
പലപ്പോഴും എനിക്ക് ഏറെ
സന്തോഷം പകരാറുണ്ട്‌
നിന്റെ പതനവും ഒഴുക്കും കണ്ടു
എന്റെ തൂലിക ചലിപ്പിക്കാനും
പാടാനും ആവുന്നുവല്ലോ വേണ്ട
നിര്‍ത്തേണ്ട നീ കരഞ്ഞു കൊണ്ടേ
ഇരുന്നോളു ഞാന്‍ ഇരു കയ്യും നീട്ടി
സന്താപങ്ങളെ സന്തോഷമാക്കട്ടെ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “