എന്റെ പുലമ്പലുകള്‍ 56

എന്റെ പുലമ്പലുകള്‍ 56

ഈറന്‍ നിലാവിന്റെ കൈകളാല്‍
ഇക്കിളി കൊണ്ടു നാണത്താല്‍
ഇണയവളുടെ  സാമീപ്യം കൊതിച്ചു 
ഇമയടച്ചു സ്വപ്നം കാണുന്ന മനസ്സേ ..!!

മേഘ കറപ്പില്ലാത്ത മാനത്തു
മായാത്ത പുഞ്ചിരി പൂനിലാവിന്റെ
മാല്യങ്ങള്‍ തീര്‍ക്കുന്നു നിന്‍ കനവിനാല്‍ 
മായിക ഭാവമെന്നില്‍ എന്നെ മറക്കുന്നുവോ ..!!

പുലര്‍കാല മയക്കത്തില്‍ പുണരുവാന്‍
പോലുമാകാതെ കണ്ണുകള്‍ വിരിയിച്ചു
പോയ്‌ പോയ കനവിന്റെ കാര്യങ്ങളോര്‍ത്തു
പിടയുന്നു ഇനി തുടരാമീ  പകലിന്‍ കരങ്ങളില്‍

സാന്ധ്യരാഗം ഉണര്‍ത്തുമൊരു പാഴ് മുളം തണ്ടിന്റെ
സുഷിരങ്ങളില്‍ സുഖ നിദ്രയില്‍ നിന്നുമെന്നെ നിന്‍
സുഖസുന്ദര ഓര്‍മ്മകളുടെ  അനുഭൂതിയില്‍ ആഴ്ത്തുന്നു
ശരരാന്തലിന്‍ നേരിയ വെട്ടത്തില്‍ ഉറങ്ങാനാവാതെ ..!!



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “