കുറും കവിതകള്‍ 673

കുറും കവിതകള്‍ 673

കായലിൽ പരപ്പിൽ
പ്രതീക്ഷയുടെ കെട്ടുവള്ളം .
കാറ്റിനു അഴുകിയ ഗന്ധം ..!!

വൈകി വന്നൊരു
വെള്ളി തിളക്കം
സിന്ദൂരം ചാര്‍ത്തി..!!

മാമന്റെ തോളിലേറി
കുഞ്ഞു കണ്ണുകളില്‍
ഒരു പൂരതിളക്കം ..!!

മഴ തുള്ളിയിട്ടു
പരിവൃത്തങ്ങളോരുങ്ങി.
ആമ്പല്‍ വിരിഞ്ഞു ..!!

നിലാവിന്റെ നിഴലില്‍
വിരിയാന്‍ ഒരുങ്ങുന്നു.
വസന്തത്തിന്‍ മലരുകള്‍ ..!!

ആഴത്തോളം നീളും
തിരയുടെ വരവിനോപ്പം
ജീവിതമെന്ന തീരത്ത്‌ ..!!

ജീവിതമെന്ന
മൂന്നു അക്ഷരത്തിന്‍
ആഴം തേടുന്നവര്‍ ..!!

കൊതിയുണര്‍ത്തുന്ന
ഞെട്ടറ്റ ബാല്യമേയിനിയുമാ .
കശുമാവിന്‍ ചുവടു തേടാം ..!!

ഏറെ മോഹവുമായി
കരയില്‍ അടുപ്പിക്കുന്നു
ജീവിത വഞ്ചി ..!!

വിയർക്കുന്ന കണ്ണുകളെ
വീർപ്പു മുട്ടിക്കും കണ്ണടകൾ
കാഴ്ചകൾക്ക് മങ്ങൽ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “