എന്റെ പ്രാര്‍ത്ഥന ...

എന്റെ പ്രാര്‍ത്ഥന ...

മനമെന്നകോവിലിലെന്നും വന്നു നീ
മറക്കാത്ത ഓർമ്മകൾ തന്നകലുന്നുവോ 
മഴയത്തും വെയിലത്തും വാതായന പഴുതിലൂടെ
മായാത്ത നറുവെട്ടമായി നിത്യമെൻ

നോവിന്റെ നേരായി ആശ്വാസമായി
നഷ്ടങ്ങള്‍ ഏറെ ഉണ്ടെങ്കിലുമവസാനം
നെടിയ പാദങ്ങള്‍ വച്ചു നിഴലായി മുന്നേറുവാന്‍
നല്ല നിറം വറ്റാത്ത കണ്‍ കാഴ്ചാ വസന്തം തന്നിടുക.

ഒരു പുഞ്ചിരി മുഖം സമ്മാനം  നല്‍കിയി ലോകത്തോടു
ഒഴിഞ്ഞ കൈയ്യുമായി പോയി മറയുവാന്‍ ഭാഗ്യമേ വന്നിടുക
ഓരത്തു നിന്നു നാലു ചുമലുകളെ തന്നിടണേ എന്നു മാത്രം
ഒന്നുണ്ട് പ്രാര്‍ത്ഥന എല്ലാം മറിയുന്ന പരം പൊരുളെ ..!!
 .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “