എന്റെ പുലമ്പലുകള്‍ 59

എന്റെ പുലമ്പലുകള്‍ 59


അകലെ ചക്രവാളച്ചരുവില്‍ സന്ധ്യ
അറിയാതെ  ചിന്തകള്‍ക്കു  നിറം പകര്‍ന്നു
പങ്കുവെച്ചു തീര്‍ത്തു ഞാനെന്‍ പ്രാണന്റെ
പങ്കിലമാം പോയ്‌ പോയ കാലത്തിനോര്‍മ്മ
നിനക്ക് നല്‍കിയകന്ന പാഴ്കനവുകളൊക്കെയും
നിഴലായി നടന്നോരെന്‍ പ്രണയാക്ഷരത്തിന്‍
നോവുകള്‍ എത്ര പറഞ്ഞാലുമെഴുതിയാലും തീരില്ല
ഒടുങ്ങില്ല വരും ജന്മത്തിലും ഇതുപോലെ ആവാതെ
ഒഴിവിന്റെ കോര്‍ത്തലതുമ്പില്‍ കെട്ടി നടക്കാം
വരുമിനിയും വസന്ത ശിശിരഗ്രീഷ്മ ഋതുക്കളേറെ
വന്നു നീ വന്നു കരവലയത്തില്‍ അണയുക നിത്യം
വിരലിന്‍ തുമ്പിലായി വിളയാടിടുക എന്‍ ആശ്വാസമായി
വിഷാദമെന്നില്‍ നിന്നുമകറ്റും നിറക്കും മൊഴി മുത്തുക്കള്‍
കൊഴിഞ്ഞു പോവാതെ മരുവുക മോഹിനിയാമെന്‍ കവിതേ ..!!

ജീ ആര്‍ കവിയൂര്‍
25-08- 2016
ചിത്രം കടപ്പാട് Manu Parameswaran P


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “