മോഹാനുഭവങ്ങള്‍

മോഹാനുഭവങ്ങള്‍

നിരന്തരമലയുന്നു തുറന്നാകാശത്തിന്റെ
വിശാലമാം കാരവലയം തേടി

തിരകളുടെ ഗർജ്ജനം തീരത്തിനെ
പരിരംഭണത്തിലാക്കിയങ്ങു 

കദനത്തിന്റെ കൈയ്യിലമർന്നു
കണ്ണുനീരിന്റെ പെയ്ത്തുകളുടെ

ലവണരസം നുകർന്നറിയാതെ
ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍

ഭൂതകാലത്തിന്‍ അന്ധകാരത്തിൽ
വീണ്ടും വീണ്ടുമലയാതെയങ്ങു

മൂകമാം ഭാവിയുടെ വരവിനെ ഓർക്കാതെ
വരും ഒരു നാളെയാന്ത്യത്തെ

എന്തെന്നറിയാമെങ്കിലുമിന്നില്‍ 
സുഖമെന്ന ചെറുനിമിഷത്തില്‍

ജീവിക്കുക മോഹങ്ങളുടെ
പുകമറകളില്‍ പെടാതെ ..!!

ജീ ആര്‍ കവിയൂര്‍
23-08-2016

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “