മുന്നൊരുക്കം
മുന്നൊരുക്കം..!!
വിയർക്കുന്ന കണ്ണുകളെ
വീർപ്പു മുട്ടിക്കും കണ്ണടകൾ
കാഴ്ചകൾക്ക് മങ്ങൽ ..!!
വഴിയരികിൽ പടരുന്ന
നിഴൽ അനക്കങ്ങൾ
മറയുന്നു ചക്രവാളങ്ങളിൽ ..
അകലെ കാറ്റിന്റെ പിറുപിറുപ്പുകൾ
വരാൻ പോകുന്ന ഏതോ
വിപത്തിന് മുന്നോരുക്കങ്ങളോ
കടലിന്റെ കൈകൾകുട്ടിയുരുമ്മി
കരയെ വാരി മുകർന്നു
നിഴലുകൾ ഒടുങ്ങാത്ത നിന്നു
എന്ത് വരുകിലും നേരിടാൻ
നെഞ്ചു വിരിച്ചു മനം
മൗനം പിടഞ്ഞു ഞടുങ്ങി ..!!
ജീ ആര്‍ കവിയൂര്‍
23-08-2016
ചിത്രം കടപ്പാട്
Nyle Nycil Toms
Comments