കേണു മനമിഴി ...
കേണു മനമിഴി ..!!
എത്രയോ വസന്തത്തിന്‍ നെഞ്ചകം നീര്‍
കെട്ടിനില്‍ക്കും വിഷാദത്തിന്‍ മേഘങ്ങള്‍.....
മഴ കാത്തു വേഴാമ്പലിന്‍ ദുഃഖം കണ്ടു
പൂങ്കുയില്‍ പാട്ടിലും കേട്ടു ആ നൊമ്പര ഭാവം
പൂവും വാടി നിന്നു പുണരുവാനാവാതെ ശലഭവും
തുവലുകള്‍ കൊഴിഞ്ഞു മയിലുകളും ആട്ടം മറന്നു
അരുവികള്‍ കളകളാരവം മറന്നു വറ്റി വരണ്ടു
കരവിട്ടു ഒഴുകിയ പുഴ കടലില്‍ സ്വപ്നമായി മാറി
മധുരമെല്ലാം ലവണ രസമാര്‍ന്നു
ആവര്‍ത്തന ക്ഷീര ബലതീര്‍ക്കുന്നു
മൂളി പറന്നു രക്ത ദാഹികളാം മശകങ്ങള്‍
കടല്‍ കഴുകന്‍ കണ്‍ കഴച്ചു ഇമ പൂട്ടി തളര്‍ന്നു ..
പിതൃഹൃദയം മോര്‍ത്തു തളര്‍ന്നു നിന്നു തീരത്തു
തളരാതെ എങ്കിലും കവിഹൃദയം ആരും കാണാതെ
മനസ്സിന്‍ മിഴിയാല്‍ കേണു കവിതയിലുടെ ...!!
Comments