കുറും കവിതകള്‍ 668

കുറും കവിതകള്‍ 668

മായാ കാഴ്ചകള്‍
സ്വപ്ന രേതസ്സ് .
പ്രഭാപൂരിത നിലാവ് ..!!

നക്ഷത്ര തിളക്കങ്ങളും
പുഞ്ചിരി നിലാവും
മനസ്സിന് കണ്ണാടിയില്‍ ..!!

കര്‍ക്കടക കഞ്ഞികുടിച്ചു
ഉണരാനൊരുങ്ങുന്നു
ഓണനിലാവ് ..!!

പിന്‍നിലാവില്‍
പ്രണയത്തിന്‍
കടലിരമ്പം ..!!

മരുഭൂവിന്‍ വിശപ്പ്‌
പ്രവാസിയുടെ ആശ്വാസം
കുബ്ബുസ്‌

തഴുതിട്ട ചിന്തകള്‍
പഴുതുകള്‍ തേടി തുറന്നു
പുലരി  താക്കോല്‍ ..!!

പുണ്യപാപങ്ങളുടെ
കൈകൊട്ടിവിളിക്കുമുന്നില്‍
പകച്ചു നില്‍ക്കുമൊരു  കുട്ടനാടന്‍ ..!!

കടലലക്കു മുന്നില്‍
കണ്ണും നട്ടിരിക്കും
ബാല്യത്തിന്‍ കൗതുകം ..!!

പിതൃക്കളോടോപ്പം
പുഴയും ഓര്‍മ്മയായി .
മണലില്‍ തര്‍പ്പണം ..!!


സന്ധ്യാ ദീപ പ്രഭയിൽ
പുന്നമട കായലിനു തിരയിളക്കം
കാറ്റിനു കുന്തിരിക്കത്തിന്‍ ഗന്ധം ..!!

അനേകം മനസ്സുകള്‍
ഒരേ ധ്യാന നിറവില്‍.
പിതൃക്കള്‍ക്ക് തര്‍പ്പണം ..!!

ഓര്‍മ്മകള്‍ക്ക്
കറുപ്പും വെളുപ്പും .
കടമക്കുടിലൊരു സുപ്രഭാതം ..!!

ഇന്നലെ കൈകൊട്ടി വിളിച്ചു
ഇന്ന് ആട്ടിയകറ്റുന്നു.
മനുഷ്യന്റെ മനസ്സു അപാരം  ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “