കുറും കവിതകള്‍ 671

കുറും കവിതകള്‍ 671

നടക്കുവാന്‍ കൊതിക്കുന്നു
ചങ്ങലക്കിട്ട നൊമ്പരങ്ങള്‍ .
അകലെ പഞ്ചവാദ്യം മുഴങ്ങി ..!!


മലയിറങ്ങിയ സൂര്യന്‍
കടലില്‍ മുങ്ങി മറയുന്നു.
കറുപ്പുമുടുത്തു രാവ് ..!!

ഓലപ്പീടികയില്‍
പുകയുന്നുണ്ട് അടുപ്പ് .
ഉച്ചയുണിനൊരുക്കം..!!

ദാഹമകറ്റാന്‍
വിയര്‍പ്പോഴുക്കുന്നു .
വേനലിലൊരു ബാല്യം ..!!

ശിശിരാകാശം
നോക്കിയൊരു
ഇലപൊഴിയും ശിഖരം ..!!

പായല്‍ കയറി
മൗനം പടിയിറങ്ങുന്നുണ്ട്
അമ്പലമുറ്റത്തു നിന്നും ..!!

മരുഭൂവിലും വിരിയുന്നൊരു
ചക്രവാള പൂവിന്റെ 
ചൂടാറുന്നില്ലയെന്നു കാറ്റ് ..!!

ഉദയസൂര്യന്റെ കിരണം .
പണ്‍മനങ്ങള്‍
നാളെയുടെ നന്മ ..!!

പുലര്‍കാല പ്രഭയില്‍
പുഴയില്‍ വലയുമായി
വിശപ്പിന്‍ വഴിതേടുന്നു മുക്കുവന്‍  ..!!


കാല്‍പ്പാദ ചുവട്ടില്‍
മൗനമുറങ്ങുന്നു.
പുഷ്പാര്‍ച്ചന ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “