തിരുവോണ വരവോടെ

തിരുവോണ വരവോടെ

തിരിഞ്ഞൊന്നു നോക്കുകില്‍
തിരുവോണ രാവിന്റെ
നിലാ പുഞ്ചിരിയെന്നിലായ്
ഓര്‍മ്മകള്‍ ഊയലാടിക്കളിക്കുന്നു.

പോയ്‌ പോയ നാളിന്റെ
ഋതു വസന്തോത്സവത്തിന്‍
തനിമയില്‍ തുള്ളി കളിച്ചോരാരു
ബാല്യത്തിന്‍  മോഹങ്ങള്‍

ചിറകടിച്ചു പാറിപറന്നോരാ
തുമ്പിയോടൊപ്പം ഓടി കളിച്ചു
തുമ്പമെല്ലാം മറക്കുന്നുവല്ലോ
തിരുവോണ രാവിന്റെ വരവോടെ ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “