നിഴലടുപ്പങ്ങള്‍
നിഴലടുപ്പങ്ങള്‍
മിണ്ടാതെ എന്തിനു പോയി മഞ്ജുള മനസ്സേ
സഞ്ചിത ശക്തിയാം പ്രണയത്തിനെ നീ കണ്ടില്ലയോ
നിഴല്‍ പോലെ പടരുന്ന ലഹരിയാം നിന്‍
മൊഴികള്‍ക്ക് എന്തെ മൗനമിത്ര വിരഹത്തിന്‍
ചൂരിനാലോ വിഷാദപകരും നോവിന്‍ പിടിയിലായി
ഗല്‍ഗദം തുളുമ്പും നിന്‍ വാക്കുകള്‍ക്കു വിലയേറെ
ഉണ്ടെന്നറിക എന്‍ കവിതക്കു കൂട്ടായി വന്നു വലംവച്ചു
പോകുമ്പോള്‍ എന്നില്‍ ഉണരുന്ന ശക്തി നീ അറിയുന്നുവോ
പരിരംഭണത്തിന്‍ പരിഭവത്തിലറിവു നിന്‍ പരാഗണ ചാരുത
ശലഭ മാനസങ്ങള്‍ ഇമവെട്ടാതെ നോക്കി നില്‍പ്പു
അഴകിന്റെ അലിവിന്‍ വര്‍ണ്ണങ്ങള്‍ നൃത്തം വെക്കുന്നു
നയനാരാമം മോഹനം പാടുന്നു കാറ്റിന്‍ കയ്യാല്‍
മുളങ്കാടിന്‍ മധുര ഗീതികളാല്‍ മനം കുളിരുന്നു
വരിക വരിക ഇനിയും മറക്കാതെ എന്‍ വാടികയില്‍ ..!!
Comments