വരവായി തമ്പുരാന്‍ വരവായി

 വരവായി തമ്പുരാന്‍ വരവായി


ഒരു നേരം അന്നത്തിന് തുമ്പപ്പൂ
ചിരിയുമായി വന്നണഞ്ഞുവല്ലോ
തുടികൊട്ടി പാട്ടും മേളവുമായ്
തിരുവോണ നിലാവു മുറ്റത്തായി

കണ്ണിനു കരളിനും കുളിര്‍മ്മനല്‍കുന്നുവല്ലോ
വര്‍ണ്ണ പൂവുകള്‍ തൊടിയാകെ നിറഞ്ഞുവല്ലോ

ഓളം തല്ലും ഉല്‍സാഹത്തിന്‍ ദിനമെത്തിയല്ലോ
ഓലതുമ്പത്തോളം തുമ്പികള്‍ പാറികളിച്ചുവല്ലോ


നാളേറെ കാത്തിരുപ്പിനവസാനമായി
ദുഖത്തിന്‍  വർഷമേഘങ്ങളകന്നുവല്ലോ
പൊന്നോണ പട്ടുടുത്തു മാനവും മനവും
ഒരുമയുടെ പെരുമയൊക്കെ പാടുകയായി

കള്ളവുമില്ല ചതിയുമില്ലാത്ത ആനല്ല
കനവിന്റെ ഓർമ്മകൾ തൻ സമ്മാനവുമായി  
മലയാളകരയിലേക്ക് മാവേലി തമ്പുരാൻ
മദനോത്സവ മധുരം തീർക്കാൻ  വരവായി


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “